പ്രാദേശികവൽക്കരണത്തെ അനുകൂലിക്കുന്നുവോ?

‘പ്രാദേശികവൽക്കരണം’, അഥവാ ‘Localization’, കാലത്തിന്റെ അനിവാര്യതയാണ്. ടാർഗറ്റ് ഒാഡിയൻസിന്റെ മാതൃഭാഷയിൽ ഉൽപ്പന്നത്തെ അവതരിപ്പിക്കുക എന്ന് ചുരുക്കം ചില വാക്കുകളിൽ പ്രാദേശികവൽക്കരണത്തെ പറഞ്ഞുവയ്ക്കാമെങ്കിലും, അവ എത്രത്തോളം ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായി മാറിയെന്ന കാര്യം സസൂക്ഷ്മം നിരീക്ഷിക്കേണ്ട ഒന്നാണ്. ഒരോ കമ്പനികളുടെയും വളർച്ചയുടെ ഗ്രാഫെടുത്താൽ അതിൽ നല്ലൊരു ഭാഗം പ്രാദേശികവൽക്കരണത്തിന് കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനാവും.

വിവിധയിനം സ്ലാംഗുകളിലും ഡയലക്റ്റുകളിലുമായി 5000 ത്തോളം ഭാഷകളുള്ള ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. പുരാതന കാലഘട്ടത്തിൽ ജീവിച്ചിരുന്ന വൈവിധ്യമാർന്ന ഗോത്രവർഗ്ഗങ്ങളിൽപ്പെട്ടവരുടെ സംഭാവനകളാണ് ഈ ഭാഷകൾ. എന്നിരുന്നാലും, ‘ഇപ്പോൾ ലോകം ഒരു കുടക്കീഴിൽ’ എന്ന ആശയം പോലും വിരൽ ചൂണ്ടുന്നത് പ്രാദേശികവൽക്കരണത്തിന് നേരെയാണ്.

2000-2018 കാലഘട്ടത്തിൽ, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ തോത് പ്രതീക്ഷിച്ചതിലും പതിൻമടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രാദേശികവൽക്കരണത്തിന്റെ സാധ്യതയിലെക്കാണ് ഇതെല്ലാം നമ്മേ നയിക്കുന്നത്. ഇംഗ്ലീഷ് ഭാഷ അത്രകണ്ട് കൈകാര്യം ചെയ്യാൻ കഴിയാത്തവരുടെ ശതമാനവും മേൽപ്പറഞ്ഞ ഉപഭോക്താക്കളിൽ വലിയൊരു പങ്ക് വരുന്നുണ്ട്. ഇവരെ തന്റെ ഉൽപ്പന്നങ്ങളുടെ ഉപഭോക്താകളാക്കി മാറ്റുക എന്നത് ഈ ‘കോംപിറ്റേറ്റീവ് വേൾഡിൽ’ ഒരോ കമ്പനിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കാണണം.

ഉള്ളടക്കം ഇംഗ്ലീഷിൽ നൽകണോ അതോ പ്രാദേശിക ഭാഷകളിൽ പൊതിഞ്ഞ് പ്രാദേശികർക്ക് മുന്നിൽ ഉൽപ്പന്നം എത്തിക്കണോ എന്നത് ഒരോ കമ്പനികളുടെയും താൽപര്യങ്ങൾക്ക് അനുസൃതമാണ്. എന്നാൽ ആ ‘തീരുമാനമെടുക്കൽ’ എന്ന പ്രക്രീയ കമ്പനികൾക്ക് അത്രകണ്ട് എളുപ്പമാകാൻ സാധ്യതയില്ല. കാരണം ആ ഒരു തിരുമാനമാകും അവരുടെ ബ്രാൻഡിന്റെ വരുമാനവും വളർച്ചയും പ്രതിച്ഛായയും മാറ്റിമറിക്കുക. കരുതലോടെ ചുവടുവച്ചില്ലെങ്കിൽ, തുടങ്ങിയടത്തു തന്നെ നിലംപൊത്തി വീഴുന്ന അവസ്ഥ.

എന്നിരുന്നാലും, ഇംഗ്ലീഷിൽ തന്നെ നിലനിർത്തുന്നത് കമ്പനികൾക്ക്, ഉള്ളടക്കത്തിൻമേലുള്ള നിയന്ത്രണത്തിന് (സ്വഭാവം, ഭാഷ, അർത്ഥം) സഹായകരമാകുമെങ്കിലും പ്രാദേശികവൽക്കരിക്കപ്പെട്ട ഉള്ളടക്കത്തെ അപേക്ഷിച്ച്, ഇംഗ്ലീഷ് ഉള്ളടക്കത്തിനുള്ള സ്വീകാര്യത താരതമ്യേന വളരെ കുറവായിരിക്കും. കൂടാതെ പ്രാദേശിക ഭാഷയിൽ തന്നെ ഉപഭോക്താക്കൾക്ക് മുമ്പിൽ ഉൽപ്പന്നമെത്തിക്കണമെന്ന നിലപാടുള്ള കമ്പനികളിൽ നിന്ന് കടുത്ത മൽസരവും ഈ കൂട്ടർ നേരിട്ടെന്ന് വരാം.

ഉപഭോക്താക്കൾ അവരുടെ മാതൃഭാഷയിൽ തന്നെയാണോ വായിക്കാൻ ഇഷ്ടപ്പെടുന്നത്?

  • പഠനം[2]ത്തിൽ പറയുന്നത്: സ്വന്തം ഭാഷയിലുള്ള ഉൽപ്പന്ന വിവരവും ഉപയോക്തൃ ഇന്റർഫേസും ഒരു ഉപഭോക്താവിനെ ഉൽപ്പന്നം വാങ്ങാൻ പ്രേരിപ്പിക്കുന്നു എന്നാണ്. വിലക്കുറഞ്ഞ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വിലയേറിയ ഉൽപ്പന്നങ്ങൾക്കായി ചെല്ലുമ്പോൾ, മാതൃഭാഷയോടുള്ള ഉപഭോക്താക്കളുടെ പ്രണയം പ്രകടമാവാറുണ്ടത്രേ.

ഇക്കാര്യത്തിൽ, ആംഗലേയ ഭഷയെക്കാളും കൂടുതലായി മാതൃഭാഷയെ ഉപഭോക്താക്കൾ വിശ്വസിക്കുന്നുവെന്ന് തന്നെയാണ് ഇതിനർത്ഥം.

  • പഠനം[3]ത്തിൽ പറയുന്നത്: രണ്ടു എെച്ഛിക ഭാഷകൾ നൽകിയിട്ട്, അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ഇറ്റാലിയൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടപ്പോൾ, (ഒന്ന് ഇറ്റാലിയൻ ഭാഷയിലുള്ളതും മറ്റേത് ഇംഗ്ലീഷ് ഭാഷയിലുള്ളതും) കൂടുതൽ വിദ്യാർത്ഥികളും ഇറ്റാലിയൻ ഭാഷയിലുള്ള ഉള്ളടക്കത്തോടാണ് കൂടുതൽ താൽപ്പര്യം കാട്ടിയത്. പ്രാവിണ്യം ഉണ്ടായിട്ടും ഇംഗ്ലീഷ് ഭാഷയിലുള്ള ഉള്ളടക്കത്തെക്കാൾ അവർക്ക് കൂടുതൽ താൽപ്പര്യം തോന്നിയത് മാതൃഭാഷയിലുള്ള ഉള്ളടക്കത്തോടാണെന്നത് ശ്രദ്ധേയമാണ്.
  • സർവ്വേയിൽ പ്രതികരിച്ച 56% പേരും വെബ്സൈറ്റിൽ തിരയാനും ഒാൺലൈൻ വഴി സാധനങ്ങൾ വാങ്ങാനും മാതൃഭാഷയാണ് ഉപയോഗിച്ചതെന്ന് [4] Gallup നടത്തിയ സർവ്വേയിൽ പറയുന്നു. അതിനർത്ഥം, പകുതിയിലധികം ഉപഭോക്താക്കളും ആംഗലേയ ഭാഷയേക്കാൾ മാതൃഭാഷയാണ് താൽപ്പര്യപ്പെടുന്നതെന്ന് ഇതിൽ നിന്ന് വ്യക്തം. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നടത്തിയ പഠനം, പരസ്യ കാമ്പയിനിനായി ഉപയോഗിക്കുന്ന ഭാഷയും ഉപഭോക്താക്കളെ കൊണ്ട് അവരുടെ ഉൽപ്പന്നം വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വികാരവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് മലേഷ്യയിൽ നടത്തിയ പഠനം [5] സൂചിപ്പിക്കുന്നു.

മറ്റെന്തെല്ലാമാണ് മാതൃഭാഷയ്ക്ക് സംഭാവന ചെയ്യാനാവുക?

  • ഉപഭോക്താക്കൾക്കിടയിൽ വൈകാരിക ബന്ധം സൃഷ്ടിക്കാൻ മാതൃഭാഷയ്ക്കാകും. ഇത് ഒരു ബ്രാൻഡിനോടും അവരുടെ ഉൽപ്പന്നത്തോടുമുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയിലേക്ക് വളരുന്നു.
  • ഉപഭോക്താക്കളെ സ്വാധീനിക്കാനും അതുവഴി കമ്പനിയുടെ വരുമാനം കൂട്ടാനും ഭാഷാപരമായ താൽപ്പര്യങ്ങൾക്ക് കഴിയും.

ആഗോളവൽക്കരണം യഥാർത്ഥത്തിൽ പ്രാപ്തമാക്കാൻ താൽപ്പര്യപ്പെടുന്ന MNC-കൾ മുൻഗണനയായി ചെയ്യേണ്ട കാര്യം, ഈ ലോകമെമ്പാടുമുള്ള ഉപഭോകതാക്കളുടെ താൽപര്യത്തിന് വഴങ്ങുക എന്നതാണ്. മേൽപ്പറഞ്ഞവ വിരൽചൂണ്ടുന്നതും ഈയൊരു അനുമാനത്തിലേക്കാണ്. Localization-ന്റെ സാധ്യത തിരിച്ചറിഞ്ഞ കമ്പനികളാവട്ടേ, Localization ഔട്ട്സോഴ്സ് ചെയ്ത്, കുതിക്കുകയാണ്. ഇതിന്റെ ഭാഗമായി, സാമ്പത്തിക മാന്ദ്യക്കാലത്ത് വളർച്ചയുടെ ഗ്രാഫ് ഉയർന്ന ചുരുക്കം ചില വ്യവസായങ്ങളിൽ ഒന്ന് പ്രാദേശികവൽക്കരണമാണെന്നും പറയട്ടേ!

റെഫറൻസ്:

[1] https://www.internetworldstats.com/stats.htm

[2] Can’t Read, Won’t Buy: Why Language Matters on Global Websites By Donald A. DePalma, Benjamin B. Sargent, and Renato S. Beninatto September 2006

[3] Cross-Cultural Consumer Behavior: Use of Local Language for Market Communication—A Study in Region Friuli Venezia Giulia (Italy) by Franco Rosa, Sandro Sillani & Michela Vasciaveo
Pages 621-648 | Journal of Food Products Marketing Volume 23, 2017 – Issue 6

[4] User language preferences online; Survey conducted by The Gallup Organization, Hungary upon the request of Directorate-General Information Society and Media

[5] The Influence of Language of Advertising on Customer Patronage Intention: Testing Moderation Effects of Race Muhammad Sabbir Rahman, Fadi Abdel Muniem Abdel Fattah, 1 2
Nuraihan Mat Daud and Osman Mohamad ; Middle-East Journal of Scientific Research 20 (Language for Communication and Learning): 67-74, 2014

Leave a Reply

Your email address will not be published. Required fields are marked *